അലിബാബയും കൂട്ടുകള്ളന്മാരുമാണ് ഇന്ന് കേരളത്തിന്റെ ഭരണം നടത്തുന്നത്: അബ്ദുറഹിമാൻ രണ്ടത്താണി !

  • 20/08/2023



കുവൈറ്റ് സിറ്റി :  അലിബാബയും നാൽപ്പതു കള്ളന്മാരും എന്ന വാക്കിന് പര്യായമായി പിണറായി വിജയനും കേരളത്തിലെ  ഇരുപത്തി ഒന്ന് മന്ത്രിമാരും മാറിയിരിക്കുന്നു എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ശ്രീ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലകളിലും അഴിമതി നടമാടുകയാണ്. യു എ ഇ സർക്കാർ പാവങ്ങൾക്ക് വീട് വെക്കാൻ നൽകിയ ഇരുപതു കോടിയിൽ ഒൻപതു കോടിയും അടിച്ചു മാറ്റിയ സർക്കാരനാണ്. ഏതു വിധത്തിൽ അഴിമതി നടത്തി പണമുണ്ടാക്കാമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ് സംസ്ഥാനത്ത് . ജനങ്ങൾക്ക് നാൾക്കു നാൾ ദുരിതം നൽകികൊണ്ട് കൂടുതൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നു . ഒഐസിസി കുവൈറ്റ് കോട്ടയം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് കരുണകാട്ടിക്കൊണ്ടു ജനത്തെ ബഹുമാനിച്ചു ഭരിച്ച നേതാവായിരുന്നു ശ്രീ ഉമ്മൻ‌ചാണ്ടി. അതെ പാത പിന്തുടരുന്ന ശ്രീ ചാണ്ടി ഉമ്മനും ജനഹിത  ത്തിന്നനുസരിച്ചു പ്രവർത്തിക്കുവാനാവും. ശ്രീ ചാണ്ടി ഉമ്മനെ വൻ  ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. 

മക്കൾ രാഷ്ട്രീയ ആരോപണങ്ങളോട്   പ്രതികരിച്ചുകൊണ്ട് അനർഹരിൽ അധികാരം കുടുംബത്തിന്റെ പേരിൽ കെട്ടി ഏൽപ്പിക്കുമ്പോൾ മാത്രമാണ്  അത് പ്രസക്തമാവുന്നതെന്നും സ്വന്തം നിലക്ക് പ്രതിബദ്ധത  തെളിയിച്ചിട്ടുള്ള നേതാവായ ശ്രീ ചാണ്ടി  ഉമ്മനെ സംബന്ധിച്ച് അത് അപ്രസക്തവുമാണെന്നും ചടങ്ങിൽ  മുഖ്യ പ്രഭാഷണം  നടത്തിയ ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര  പറഞ്ഞു. 

ഒഐസിസി കോട്ടയം ജില്ലാ ആക്ടിങ് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ്ന്റെ അധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പ പ്രചാരണ യോഗത്തിൽ കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്‌, പ്രവാസി കേരളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അനിൽ തയ്യിൽ, ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ജോയി ജോൺ തുരുത്തിക്കര , മേഡക്സ് ഗ്രുപ്പ്‌ പ്രസിഡ്ന്റ്‌ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. അനുപ്‌ സോമൻ തിരഞ്ഞെടുപ്പ്‌ പ്രചരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. ജോർജ്ജ്‌ പുന്നുസ്‌ അഞ്ജേരി സ്വാഗതവും ജോർജ്ജ്‌ തയ്യിൽ  നന്ദിയും പറഞ്ഞു

Related News