വർണ്ണപ്പകിട്ടോടെ കെ കെ എം എ ഇന്ത്യൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

  • 20/08/2023



കുവൈറ്റ്‌ :
കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഒരുക്കിയ സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമായ പരിപാടികളോടെ കൊണ്ടാടി.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം ഇന്ത്യൻ സ്ഥാനാപതി 
ഡോക്ടർ
ആദർശ് സ്വൈക ഉത്ഘാടാനം ചെയ്തു.
കെ കെ എം എ കേന്ദ്ര പ്രസിഡന്റ്‌ ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു ഡോക്ടർ
അമീർ അഹമ്മദ് ദേശീയ ദിന സന്ദേശം നൽകി. ആദരസൂചകമായി
കെ കെ എം എ ഏർപ്പെടുത്തിയ മെമെന്റോ പ്രസിഡണ്ട്‌ ഇബ്രാഹിം കുന്നിൽ അംബാസ്സഡർക്ക്‌ കൈമാറി.
സാമൂഹ്യസാംസ്‌കാരിക പ്രവർത്തനത്തെ മാനിച്ചുകൊണ്ടു പ്രമുഖ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകരായ ബാബുജി ബത്തേരി, ഹബീബുള്ള മുറ്റിചൂർ എന്നിവർക്കുള്ള കമ്മ്യൂണിറ്റി അവാർഡ് അംബാസ്സഡർ സമ്മാനിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയ്മൻ ബി എം ഇക്ബാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ സി റഫീഖ് നന്ദിയും പറഞ്ഞു. 
കബീർ കാലിക്കറ്റ്‌, ഇമ്തിയാസ് മംഗളൂർ സലാം സെല്ലു എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, സ്പാർക് ഡാൻസ് അക്കാദമി, മയൂഖം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച സംഘ നൃത്തം, റഹ്മാനിയാ ആർട്സ് ക്ലബ്‌ അവതരിപ്പിക്കുന്ന കോൽക്കളി എന്നിവ ആഘോഷത്തിന് മറ്റുകൂട്ടി. നേരത്തെ ചെണ്ട മേളങ്ങളുടെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പേരെഴുതിയ പ്ലക്കാടുകളെന്തിയ കുട്ടികളുടെയും അകമ്പടിയോടെ അംബാസ്സഡറെ വേദിയിലേക്ക് ആനയിച്ചു. വൈകുന്നേരം നടന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും സലാഡ് മത്സരം കുട്ടികളുടെ പ്രച്ചന്ന വേഷ മത്സരം ഓൺലൈൻ ക്വിസ് കുട്ടികളുടെ പ്രസംഗം മത്സരം എന്നിവർക്കുള്ള സമ്മാനം കെ കെ എം എ വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, വർക്കിംഗ്‌ പ്രസിഡന്റുമാരായ കെ ബഷീർ, എച് എ ഗഫൂർ, ട്രഷറർ മുനീർ കുണിയ,പി എം ജാഫർ,കെ സി അബ്ദുൽ കരീം, ഒ പി ശറഫുദ്ധീൻ, അസ്‌ലം ഹംസ, നിസ്സാം നാലകത്ത്, ഒ എം ഷാഫി, സുൽഫികർ എം പി, മെഡക്സ് പ്രസിഡന്റ്‌ മുഹമ്മദലി, ബി ഇ സി ഓൺലൈൻ മാർക്കറ്റിംഗ് മാനേജർ അഭിനാഷ്,  ജോയ് അലുക്കാസ് കൺട്രി ഹെഡ് വിനോദ് കുമാർ,മാങ്കോ ഹൈപ്പർ മാർക്കറ്റ് ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി, അഫ്സൽ അലി ( സി ജി ) ഷാഫി ( കെ ഐ ജി ) ഖാലിദ് ( കെ എം സി സി )എന്നിവർ വിതരണം ചെയ്തു. 

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നയീം കാതിരി, ഖാലിദ് ബേക്കൽ, ഫിറോസ് മാൻകാവ്‌, എം പി നിജാസ്, മുഹമ്മദ് അലി കടിഞ്ഞിമൂല, ഷഫീഖ് ജലീബ്, ശമ്മാസ് മുസ്തഫ, ഇസ്മായിൽ, അൻസീറ സുൽഫികർ, മൊയിൻ ഫർവാനിയ, റിയാസ് അഹമ്മദ്, ഷാഫി ഷാജഹാൻ, ഫൈസൽ സബ്ഹാൻ, പി എം ഹാരിസ്,
ഷംസുദീൻ അബുഹലിഫ കൂടാതെ ബ്രാഞ്ച് നേതാക്കളായ ശറഫുദ്ധീൻ വള്ളി, എം കെ അബ്ദുൽ റസാഖ്, ഷാഫി ഹവല്ലി, കമറുദ്ധീൻ ജഹ്‌റ,സമീർ ബാവ, സാജിദ് ടി കെ പി, സിദ്ദിഖ് സബ്ഹാൻ, സിദ്ദിഖ് ചേർപ്പുളശേരി, അർഷാദ് അബ്ബാസിയ, ശിഹാബ് കോടൂർ, മുഹമ്മദ് റഫീഖ്,അബ്ദുൽ അസീസ് മെഹബൂല, ശറഫുദ്ധീൻ അബു ഹലിഫ, Eng റഷീദ് അബ്ബാസിയ , അഷ്‌റഫ്‌ അലി മെഹബൂല, പി എം ശരീഫ് ഫർവാനിയ,
നിയാദ് ഫിന്റാസ്, മുഹമ്മദ് പെരുമ്പ, ഷംസീർ നാസ്സർ, ആദിൽ ഫഹഹീൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
സ്വാതന്ത്ര്യ ദിനത്തിന്റെ  നാടൻ രുചി കൂട്ട് ഒരുക്കി പായസം വിതരണം സാൽമിയ ബ്രാഞ്ച് അംഗങ്ങളായ എം കെ ബഷീർ, അബ്ദുള്ള വാവാട് എന്നിവർ നേതൃത്വം നൽകി

Related News