ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്നത് രാജ്യത്തെ തന്നെ ഇല്ലാതാക്കും- പൗരസഭ

  • 21/08/2023



 
കുവൈത്ത് സിറ്റി: ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ അടിവേരുകൾ ബഹുസ്വരതയിൽ ആഴ്ന്നിറങ്ങി നില്കുന്നതാണെന്നും ഈ അടിവേരറുക്കുന്നത് രാജ്യത്തെ തന്നെ ഇല്ലാതാക്കുമെന്നും  ഫർവാനിയ സെന്‍ട്രല്‍ ഐ സി എഫ് സംഘടിപ്പിച്ച പൗരസഭയിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് 'ബഹുസ്വരതയാണ് ഉറപ്പ്' എന്ന പ്രമേയത്തിൽ പൗരസഭ സംഘടിപ്പിച്ചത്.

ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും പൂർണ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പ് നൽകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ ബഹുസ്വര ആശയങ്ങൾ ലോകരാജ്യങ്ങൾക്കാകെ മാതൃകയാണ്. ഈ ആശയങ്ങളെ ഇല്ലായ്മ ചെയ്‌തു ഒരു ഏകശിലാ രാജ്യമായി ഇന്ത്യയെ പരിവർത്തിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരായ കൂട്ടായ പ്രതിരോധം ഉയർന്നു വരണം.  പൗരസഭ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പൂർണമായും നിറവേറ്റപ്പെടാത്ത അവസ്ഥയാണ്  നിലവിലുള്ളതെന്നും ഭരണാധികാരികളുടെ ദീര്ഘവീക്ഷണമില്ലായ്മയുടെ ഫലമാണിതെന്നും ഇന്ത്യയുടെ നിർമാണത്തിൽ ഒരു പങ്കുമില്ലാത്തവരാണ് ഇന്ത്യാ ചരിത്രത്തെ ഭയക്കുന്നതെന്നും  പ്രഭാഷകർ ചൂണ്ടിക്കാട്ടി.

സെന്‍ട്രല്‍ പ്രസിഡണ്ട്‌ സുബൈര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നാഷണല്‍ സെക്രട്ടറി റഫീഖ് കൊച്ചനൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹകീം ദാരിമി, പ്രേമന്‍ ഇല്ലത്ത്, ഖാലിദ് എന്‍.കെ. (കെ.എം.സി.സി.), മുസഫര്‍ (കല കുവൈത്ത്), ഷറഫുദ്ദീന്‍ (കെ.കെ.എം.എ), അബ്ദുല്ല വടകര (ഐ.സി.എഫ്.) ഹാരിസ് പുറത്തീല്‍ (ആര്‍.എസ്.സി), എഞ്ചി. അബൂ മുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഷബീര്‍ സാസ്കോ സ്വാഗതവും ബഷീര്‍ കുന്നമംഗലം നന്ദിയും പറഞ്ഞു.

Related News