എറണാകുളം ജില്ലാ അസോസിയേഷൻ (EDA) കുവൈറ്റ് “തിരുവോണ സംഗമം 2023 ”ഫ്ലയർ പ്രകാശനം നടത്തി

  • 21/08/2023

 
എറണാകുളം ജില്ലാ അസോസിയേഷൻ (EDA) കുവൈറ്റ് 2023 ഒക്ടോബർ 13 ന് മംഗഫ് അൽ നജാത്ത് സ്കൂളിൽ വച്ചു നടത്തുന്ന ഓണാഘോഷ പരിപാടിയായ “തിരുവോണ സംഗമം 2023 ” ന്റെ ഫ്ലായർ പ്രകാശനം പ്രസിഡന്റ് ജോമോൻ കോയിക്കര ഇവൻറ് കൺവീനർ ജോളി ജോർജിൽ നിന്നും ഏറ്റു വാങ്ങിക്കൊണ്ടു നിർവഹിച്ചു.

18/08/23 വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു എറണാകുളം ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ അഭിമുഖത്തിൽ ബാലവേദി കുട്ടികൾക്ക് വേണ്ടി നടത്തിയ കിങ്ങിണികൂട്ടം 2023 എന്ന വച്ചാണ് ഫ്ലായർ പ്രകാശനം നടത്തിയത് , 


ബാബുജി ബത്തേരി , ആക്ടിങ് ജനറൽ സെക്രട്ടറി ജിജു പോൾ ,ജനറൽ കോർഡിനേറ്റർ തങ്കച്ചൻ ജോസഫ്, ആക്ടിങ് ട്രഷറർ റെജി ജോർജ്, മഹിളാവേദി ചെയർപേഴ്സൺ ലിസാ വർഗീസ് , അഡ്വൈസറി ചെയർമാൻ ജിനോ എം.കെ , ജോയിൻറ് കോർഡിനേറ്റർ വർഗീസൻ , ജോയിൻറ് സെക്രട്ടറി പ്രിൻസ് ബേബി , ബാലവേദി പ്രസിഡൻറ് സ്ലാനിയ പെയ്റ്റൻ , തുടങ്ങി വിവിധ യൂണിറ്റ് ഭാരവാഹികൾ , മറ്റ് അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ ഈ ചടങ്ങിൽ പങ്കെടുത്തു. 

ഒക്ടോബർ 13 ന് മംഗഫ് അൽ നജാത്ത് സ്കൂളിൽ വെച്ച് വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 8 മണി വരെ വിവിധ കലാപരിപാടികളോടുകൂടി നടത്തപ്പെടുന്ന ഈ പരിപാടിയിൽ പ്രമുഖ ടെലിവിഷൻ സിനിമതാരം രാജേഷ് അടിമാലി നടത്തുന്ന വൺമാൻഷോ ഈ പ്രോഗ്രാമിന്റെ ഒരു പ്രധാന ആകർഷണമായിരിക്കും. അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര, കുട്ടികളുടെയും മറ്റും അംഗങ്ങളുടെയും കലാപരിപാടികളും കൂടാതെ കുവൈറ്റിലെ പ്രമുഖ ഗാനമേള ട്രൂപ്പായ എലാൻസയുടെ ഗാനമേളയും, DK ഡാൻസ് ഗ്രൂപ്പിന്റെ പെർഫോമൻസും, കുവൈറ്റിലെ പൊലിക നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന “ ചിലമ്പ് ” എന്ന നാടൻ പാട്ടുകളും ഈ 
പ്രോഗ്രാമിനെ മാറ്റുകൂട്ടുവാൻ ആയി ഉണ്ടാകും. കൂടാതെ മാവേലി എഴുന്നള്ളിപ്പ്, ചെണ്ടമേളം, പുലികളി എന്നിവയും, അംഗങ്ങൾക്ക് വേണ്ടി പായസം മത്സരവും , രുചികരമായ ഓണാസദ്യയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘടാകർ അറിയിച്ചു.

Related News