ശ്രീ സനീഷ് നാരായണൻ ൻ്റെ നിര്യാണത്തിൽ വിശ്വബ്രഹ്മം കുവൈത്ത് അനു: ശോചനം രേഖപ്പെടുത്തി

  • 23/08/2023

കുവൈത്തിലെ വിശ്വകർമ്മജരുടെ സംഘടന ആയ വിശ്വബ്രഹ്മം കുവൈറ്റിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ സനീഷ് നാരായണൻ ൻ്റെ നിര്യാണത്തിൽ വിശ്വബ്രഹ്മം കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. 
അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി രക്ഷാധികാരി മുരളീധരൻ പോരേടം, പ്രസിഡൻ്റ് KT ബിജു, സെക്രട്ടറി രാജേഷ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
  
ചങ്ങനാശേരി കുറിച്ചിമലകുന്നം വാലുപറമ്പിൽ ചെല്ലപ്പന്റെ മകൻ ആണ് സനീഷ് (41) വിദേശത്തു നിന്നു 10 ദിവസത്തെ അവധിക്കു നാട്ടിലെത്തിയ സനീഷ് ഇന്നലെ (22 /8/23 )മടങ്ങാനിരിക്കുകയായിരുന്നു.

Related News