കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ അവധിക്കാല ക്യാമ്പയിൻ യൂണിറ്റ് പ്രോഗ്രാമുകൾ

  • 23/08/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ വിശ്വാസം, സംസ്കരണം, സമാധാനം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന സമ്മർ വെക്കേഷൻ ക്യാമ്പൈനിന്റെ ഭാഗമായി ഓഗസ്റ്റ് 24, 25 തിയ്യതികളിലായി
(നാളെയും, മറ്റന്നാളും)
വിവിധ സ്ഥലങ്ങളിൽ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 24 വ്യാഴം വൈകുന്നേരം 7 മണിക്ക് അബ്ബാസിയ്യ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയ്യ ബിൽക്കീസ് മസ്ജിദ് ദീവാനിയയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ടി.പി അബ്ദുൽ അസീസ് "കരുതൽ വേണം കാലത്തിനൊപ്പം "എന്ന വിഷയത്തിലും, "സംസ്കരണം വ്യക്തിജീവിതത്തിലുംകുടുംബത്തിലും"എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നതാണ്. 

ഓഗസ്റ്റ് 25 വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം ഫർവാനിയ മലയാള ഖുത്തുബ നടക്കുന്ന മസ്ജിദ് ഹാജിരിയിൽ വെച്ച് , "ഇസ്ലാമും ജീവിത സുരക്ഷിതത്വവും"എന്ന വിഷയത്തിൽ അബ്ദുറഹ്മാൻ തങ്ങളും, ഖൈത്താൻ ബ്ലോക്ക് 7 ലെ മലയാള ഖുത്തുബ നടക്കുന്ന മസ്ജിദിൽ വെച്ച് ജുമുഅ നമസ്കാര ശേഷം, "സമാധാനം തേടുന്ന മനസ്സ്" എന്ന വിഷയത്തിൽ സമീർ അലി എകരൂലും പ്രഭാഷണം നടത്തുന്നതാണ്.

Related News