മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെ 10-ാമത്തെ ആഭരണ നിര്‍മ്മാണ കേന്ദ്രം കൊല്‍ക്കത്തയില്‍ ആരംഭിച്ചു

  • 26/08/2023




കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആഭരണ നിര്‍മ്മാണ കേന്ദ്രം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 150 കോടി രൂപ മുതല്‍മുടക്കില്‍ ഹൗറ ജില്ലയിലെ അങ്കുര്‍ഹാത്തിയിലെ ജെംസ് ആന്‍ഡ് ജ്വല്ലറി പാര്‍ക്കില്‍ 50,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ആഭരണ നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഇതോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡമണ്ട്‌സിന്റെ ഇന്ത്യയിലെ ആഭരണ നിര്‍മ്മാണ കേന്ദ്രങ്ങളുടെ എണ്ണം 10 ആയി ഉയര്‍ന്നു. കൊല്‍ക്കത്തയിലെ പുതിയ ആഭരണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പശ്ചിമ ബംഗാള്‍ വാണിജ്യ-വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ശശി പഞ്ച നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പശ്ചിമബംഗാള്‍ പവര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.പി ബി സലീം, പശ്ചിമ ബംഗാള്‍ ഇന്‍ഡസ്്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹരീഷ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. കെ.നിഷാദ്, വി എസ് ഷെഫീഖ്, ഹെഡ്- എസ് സി എം, എന്‍. കെ സാജിദ്, ഹെഡ്- ഫാക്ടറി, എ. ഇളങ്കോവന്‍, ഗ്രൂപ്പ് ഹെഡ്- മാനുഫാക്ച്വറിംഗ്, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പ്രതിവര്‍ഷം നാല് ടണ്‍ ആഭരണ നിര്‍മ്മാണ ശേഷിയുള്ളതാണ് അങ്കുര്‍ഹാത്തിയില്‍ മലബാര്‍ ജെംസ് ആന്‍ഡ് ജ്വല്ലറി മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പുതുതായി സ്ഥാപിച്ച ആഭരണ നിര്‍മ്മാണ കേന്ദ്രം. സ്വര്‍ണ്ണം, വജ്രം, മറ്റ് വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്നതും ഏറ്റവും പുതിയ ട്രെന്‍ഡിലുള്ളതുമായ ആഭരണങ്ങള്‍ നിര്‍മ്മിക്കാനുള്ള എല്ലാ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഏറ്റവും നൂതനങ്ങളായ ആഭരണ നിര്‍മ്മാണ മെഷിനറികളാണ് ഉപയോഗിക്കുന്നത്. ഇറ്റലി, യു എസ് എ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആഭരണ നിര്‍മ്മാണ രംഗത്തെ വിദഗ്ധരുടെ സാങ്കേതിക സഹായങ്ങളും പുതിയ കേന്ദ്രത്തിന് ലഭ്യമായിട്ടുണ്ട്. പരിസ്ഥിതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചു നിര്‍ത്തുകയെന്ന മലബാര്‍ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നിക്കൊണ്ട് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍ ഇ എസ് ജി വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭരണ നിര്‍മ്മാണ കേന്ദ്രത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 850-ലധികം കരകൗശല വിദഗ്ധര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കുന്നുണ്ട്. 
ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വലിയ തോതില്‍ നിര്‍മ്മിച്ച് റീട്ടെയില്‍ വിപുലീകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയിലും വിദേശത്തും കൂടുതല്‍ ആഭരണ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മലബാര്‍ ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കൊല്‍ക്കത്തയില്‍ പുതിയ ആഭരണ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനായതില്‍  അതിയായ സന്തോഷമുണ്ടെന്നും ഈ ഉദ്യമത്തെ പിന്തുണച്ചതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് നന്ദിയുണ്ടെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. 'മെയ്ക്ക് ഇന്‍ ഇന്ത്യ, മാര്‍ക്ക്റ്റ് ടു ദി വേള്‍ഡ് ' എന്ന ഞങ്ങളുടെ ലക്ഷ്യത്തെ കൂടുതല്‍ മുന്നോട്ട് നയിക്കാന്‍ കൊല്‍ക്കത്തയിലെ ആഭരണ നിര്‍മ്മാണ കേന്ദ്രത്തിന് കഴിയുമെന്ന് ഉറപ്പുണ്ട്. ലോകമെങ്ങുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പരമ്പരാഗതവും ഏറ്റവും പുതിയ ഡിസൈനുകളിലുള്ളതുമായ ആഭരണങ്ങള്‍ ഞങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവങ്ങളും, ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളും, മികച്ച വില്‍പനാനന്തര സേവനങ്ങളും നല്‍കുകയെന്നതാണ് ഞങ്ങളുടെ പരമപ്രധാന ലക്ഷ്യം' - എം.പി അഹമ്മദ് പറഞ്ഞു.

കൊല്‍ക്കത്തയിലെ പുതിയ കേന്ദ്രം ഉള്‍പ്പെടെ  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെ 10 ആഭരണ നിര്‍മ്മാണ ഫാക്ടറികളിലായി നാലായിരത്തില്‍ അധികം കരകൗശല വിദഗ്ധര്‍ ജോലിയെടുക്കുന്നുണ്ട്. ലോകത്തിലെ 11 രാജ്യങ്ങളിലായി 325 ഷോറൂമുകളാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലും വിദേശത്തുമായി കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സ്. 5.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, യു.കെ എന്നീ മേഖലകളിലെ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 325 ലധികം ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 19,500-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി - ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല്‍ ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. 

Related News