ട്രാക്ക് വനിത വേദി മെഡിക്കൽ സെമിനാർ ഫ്ലയർ പ്രകാശനം ചെയ്തു

  • 27/08/2023

 


കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിത വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിമൻസ് മെഡിക്കൽ സെമിനാറിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 
മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനിത വേദി പ്രസിഡൻറ് പ്രിയ രാജ് ട്രാക്ക് ഉപദേശക സമിതി അംഗം ശങ്കരനാരായണന് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 
സെപ്റ്റംബർ 1 ന് രാവിലെ 9 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വനിതകൾക്കായി വിമൻസ് മെഡിക്കൽ സെമിനാറും കുട്ടികൾക്കായി കളി അരങ്ങും സംഘടിപ്പിക്കും. 
ട്രാക്ക് ചെയർമാൻ പി.ജി.ബിനു , ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ.നിസ്സാം, കേന്ദ്ര വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, കേന്ദ്ര ആക്റ്റിഗ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ്, കേന്ദ്ര ട്രഷറർ ലിജോയ് ജോളി ലില്ലി, ഉപദേശക സമിതി അംഗങ്ങളായ ഡോ. ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഹരിപ്രസാദ്, കേന്ദ്ര ജോ. ട്രഷറർ കൃഷ്ണ രാജ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് എം.ജി,കെ.ഒ.അരുൺ കുമാർ, ഫഹാഹീൽ യൂനിറ്റ് കൺവീനർ രജിത്ത്.പി.ആർ,വനിത വേദി ജോ.ട്രഷറർ അശ്വതി.എ.ആർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും വനിത വേദി സെക്രട്ടറി അനു അയ്യപ്പൻ നന്ദിയും പറഞ്ഞു.

Related News