കുവൈത്ത് എലത്തൂർ അസോസിയേഷൻ അസീസ് പാലാട്ട് അനുസ്മരണ യോഗം സംഘടിപ്പിച്ചു

  • 27/08/2023



കുവൈറ്റ് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷന്റെ മുഖ്യ രക്ഷാധികാരിയും ദീർഘകാലം അസോസിയേഷന്റെ പ്രസിഡണ്ടുമായിരുന്ന അസീസ് പാലാട്ടിന്റെ അനുസ്മരണ യോഗം 2023 ആഗസ്റ്റ് 24 വ്യാഴാഴ്ച്ച വൈകുന്നേരം 8 മണിക്ക് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 

ഷിജിൽന്റെ ഖിറാഅത്തോടെ കൂടി ആരംഭിച്ച അനുസ്മരണ യോഗം ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യാക്കൂബ് എലത്തൂർ അദ്ധ്യക്ഷ പ്രസംഗവും നടത്തി.

ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ അനേകം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി എന്നും മുൻ പന്തിയിൽ നിലകൊണ്ടിരുന്ന അസീസ് പാലാട്ടിന്റെ അകാല വിയോഗം കുവൈത്ത് എലത്തൂർ അസോസിയേഷന് നികത്താനാവാത്ത തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ അനുസ്മരിച്ച കുവൈത്ത് എലത്തൂർ അസോസിയേഷൻ പ്രസിഡൻറ് യാക്കൂബ് എലത്തൂർ പറഞ്ഞു.

കുവൈറ്റിലെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

മലയിൽ മൂസക്കോയ, സിറാജ് എരഞ്ഞിക്കൽ (ജനറൽ സെക്രട്ടറി, കെ എം സി സി), സലിം കൊമ്മേരി,  സംസം റഷീദ് (കെ കെ എം എ മാഗ്നെറ്റ്), ഷാഫി (കെ ഐ ജി),  കെ സുബൈർ, സുരേഷ് മാത്തൂർ (കെ ഡി എൻ എ),  റോബർട്ട്  (കെഫാക്ക്),  റിഹാബ് തൊണ്ടിയിൽ (കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ),  അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), അഫ്താബ് (സെല്ല ഗോൾഡ്), ബഷീർ ഉദിനൂർ, ഫിറോസ് നാലകത്ത്, റഫീഖ് നടുക്കണ്ടി (കുവൈത്ത് എലത്തൂർ അസോസിയേഷൻ) എന്നിവരും ചടങ്ങിൽ അസീസ് പാലാട്ടിനെ അനുസ്മരിച്ചു.

കൂടാതെ കുവൈത്ത് എലത്തൂർ അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗങ്ങളും, മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. കുവൈത്തിലെ പണ്ഡിതനായ റഹീം അഹ്സനിയുടെ ദുആയോടു കൂടി ചടങ്ങ് സമാപിച്ചു.

നാസർ എം.കെ ആയിരുന്നു അനുസ്മരണ യോഗ പ്രോഗ്രാം കൺവീനർ. ട്രഷറർ സബീബ് മൊയ്തീൻ നന്ദി പ്രകടനവും നടത്തി.

Related News