സാംസ്കാരിക അപചയങ്ങൾക്കെതിരെ ജാഗ്രത വേണം: കെ.കെ.ഐ.സി. സാൽമിയ സോൺ സമ്മേളനം

  • 27/08/2023


സമൂഹത്തിന്റെ പൊതുനന്മയും കെട്ടുറപ്പും സംരക്ഷിക്കാൻ സാംസ്കാരിക അപചയങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സംസ്കാരത്തിൻ്റെകാതലായ ധാർമികസദാചാരമൂല്യങ്ങൾ വളരുന്ന തലമുറയിൽ ഊട്ടിയുറപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ' വേണമെന്നും കുവൈത്ത് കേരള ഇസ് ലാഹീ സെൻറർ സാൽമിയ സോൺ സംഘടിപ്പിച്ച അവയർനെസ് കോൺഫറൻസ് ആഹ്വാനം ചെയ്തു. 

ലഹരിയും അതിലൈംഗികതയും സമൂഹസുരക്ഷക്ക് വലിയ ഭീഷണിയാണ്. ആത്മീയതയുടെ പേരിലുള്ള അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും സമൂഹത്തെ വഴി തെറ്റിക്കുന്നു. 

ഒരു വശത്ത് ഉദാരലൈംഗികത കുടുംബസംവിധാനത്തെത്തന്നെ തകർക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് പരസ്പരധാരണയില്ലായ്മ കുടുംബഭദ്രതക്ക് വിള്ളൽ വീഴ്ത്തുന്നു. 

ഇത്തരം സാമൂഹികവിപത്തുകൾക്കെതിരെ ബോധവൽകരണവും ധാർമിക പ്രതിരോധവും കാലത്തിൻ്റെ ആവശ്യമാണെന്ന് പ്രഭാഷകർ വിശദീകരിച്ചു.

കുടു:ബ ഭദ്രതയുടെ ധാർമ്മിക പാഠങ്ങൾ എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും, വിശ്വാസം, സംസ്കാരം, സമകാലിക വായന എന്ന വിഷയത്തിൽ കെ.സി. മുഹമ്മദ് നജീബും പ്രഭാഷണം നടത്തി. 

സാൽമിയ സോൺ പ്രസിഡൻറ് ശമീർ മദനിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻറ് ടി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം നിർവ്വഹിച്ചു. 

കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ ആശംസ പ്രഭാഷണം നടത്തി. 

2023 ഒക്ടോബർ 13 ന് നടക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ പ്രഖ്യാപനം ക്യൂ,എച്ച്,എൽ,സി,സെക്രട്ടറി അസ്ഹർ അത്തേരി നിർവ്വഹിച്ചു.

സോണൽ ജനറൽ സെക്രട്ടറി സമീർ അലി എകരൂൽ സ്വാഗതവും, സോൺ ദഅവ സെക്രട്ടറി ജസീർ നന്ദിയും പറഞ്ഞു .

Related News