മഞ്ഞപ്പട കുവൈറ്റ് വിങ് ഫുട്ബോൾ ടൂർണമെന്റ്" സൂപ്പർ കപ്പ് -2023" സംഘടിപ്പിച്ചു

  • 27/08/2023



 ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ക്ലബ്  ആയ മഞ്ഞപ്പടയുടെ കുവൈറ്റ് വിങ് ഫുട്ബോൾ ടൂർണ്ണമെന്റ് "സൂപ്പർ കപ്പ് -2023" സംഘടിപ്പിച്ചു. ആഗസ്റ്റ് 25 വെള്ളിയാഴ്ച ഫഹഹീൽ സൂക്സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും 6 ടീമുകൾ പങ്കെടുത്തു.  ടൂർണമെന്റ് മഞ്ഞപ്പട കുവൈറ്റ്  വിങ് പ്രസിഡന്റ് ശ്രീ ജെറിൽ കുര്യൻ ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ ഫർവാനിയ ബോയ്സിനെ 2 ന് എതിരെ 5 ഗോളുകൾക്ക് തോൽപ്പിച്ച് പീറ്റർ ആൻ്റണി നേതൃത്വം നൽകിയ  അബ്ബാസിയ വീകിങ്‌സ് ജേതാക്കളായി. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ മംഗഫ് മാർവൽസ് വിജയികൾ ആയി . ജഹറ സൂപ്പർ ജയൻ്റ്‌സ് ആയിരുന്നു എതിരാളികൾ. ഫർവാനിയ ബോയ്സ് ക്യാപ്റ്റൻ സയാൻ ഐദീദ് മികച്ച താരം ആയും, ജഹറ സൂപ്പർ ജയൻ്റ്സ് ഗോൾ കീപ്പർ റെനോ റെജി മികച്ച ഗോൾ കീപ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു , അബ്ബാസിയ വികിങ്സ് താരം ടിജോ പി ഡാനിയേൽ ടൂർണമെ്റിൻ്റെ ടോപ് സ്കോറർ ആയി.

ഫിഫ ഫുട്ബോൾ ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരത്തിന്റെ ഭാഗമായി കുവൈറ്റിൽ എത്തിച്ചേരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിനെ വരവേൽക്കുന്നതിന് വിവിധ പരിപാടികളാണ് മഞ്ഞപ്പട കുവൈറ്റ് വിങ് സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ടൂർണമെന്റിന് മഞ്ഞപ്പട കുവൈറ്റ് വിങ് സെക്രട്ടറി ഷാനവാസ് ബഷീർ, ട്രഷറർ ഷിബു കുര്യാക്കോസ്,  ജംഷീദ് ഐദീദ്, സുബിൻ മാത്യൂ, ബിജു എൻ  പി, ടെൻസൺ കുര്യൻ, ലിജോ കോശി, തുടങ്ങിയവർ നേതൃത്വം നൽകി. 

ഈവർഷം തന്നെ കുവൈറ്റിലെ വിവിധ ഫുട്‌ബോൾ അക്കാദമികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News