ഒഐസിസി ഓണപ്പൊലിമ 2023 പോസ്റ്റർ പ്രകാശനം ചെയ്തു

  • 28/08/2023


സെപ്റ്റംബർ 29നു ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ ആഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ മുഖ്യാഥിതിയയി പങ്കെടുക്കുന്ന ഓണപ്പൊലിമ 2023 ന്റെ പോസ്റ്റർ പ്രകാശനം ഒഐസിസി പ്രവർത്തകരുടെ സാന്നിധ്യത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ വർഗീസ് പുതുക്കുളങ്ങര നിർവ്വഹിച്ചു. അതോടൊപ്പം 201 പേരടങ്ങുന്ന ഓണപ്പൊലിമ 2023 സംഘാടകസമിതിയും രൂപീകരിച്ചു

നാട്ടിൽ നിന്നുമുള്ള പ്രശസ്ത പിന്നണി ഗായകരായ ശ്രീ അരുൺ ഗോപൻ , ശ്രീമതി ലക്ഷ്മി ജയൻ നയിക്കുന്ന സംഗീത വിരുന്നും കുവൈറ്റിലെ വിവിധ കലാകാരൻമാർ പങ്കെടുക്കുന്ന കലാ പരിപാടികളും അത്തപൂക്കള മത്സരവും സെപ്റ്റംബർ 29 രാവിലെ ഒൻപതുമണിമുതൽ അരങ്ങേറും.

നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ് ജോസഫ് മാരാമൺ, സാമുവൽ ചാക്കോ കാട്ടുർ കളിക്കൽ , ബിനു ചേമ്പാലയം, ജോയ് ജോൺ തുരുത്തിക്കര, രാജീവ് നാടുവിലേമുറി, എം എ നിസ്സാം, റോയ് കൈതവന തുടങ്ങിയവർ സംസാരിച്ചു ജില്ലാകമ്മിറ്റി ഭാരവാഹികളും യൂത്തു വിങ് ഭാരവാഹികളും ഒഐസിസി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

Related News