ഐ ബി എ കെ സ്മാഷ് ടൂർണമെന്റ്

  • 30/08/2023


ഇന്ത്യന്‍ ബാഡ്മിന്റൺ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിച്ച ഐബാക് സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. രണ്ട് ദിവസമായി നടന്ന ടൂര്‍ണമെന്റിൽ കുവൈത്തിലെ വിവിധ ക്ലബുകളില്‍ നിന്നായി ഇരുന്നൂറോളം താരങ്ങള്‍ പങ്കെടുത്തു, ibak ചെയർമാൻ മണിമാര ചോഴൻ ടൂർണമെന്റ് ഉൽഘാടനം ചെയ്യ്തു സിംഗിള്‍സില്‍ ശ്രീഹരിയും പ്രൊഫഷണല്‍ മെന്‍സ് ഡബിള്‍‍സില്‍ മണിമരാ ചോഴൻ അക്ബർ , അഡ്വാന്‍സ് വിഭാഗത്തില്‍ സണ്ണി അവനീശ്വർ , ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ അഡിസൺ വരുൺ ടീമും വിജയികളായി. ഐബാക് ചെയര്‍മാന്‍ ഡോ:മണിമരാ ചോഴനും, അൽമുള്ള എക്സ്ചേഞ്ച് മാനേജർ പ്രവീൺ സിങ്ങും ജേതാക്കള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.ibak കമ്മറ്റി അംഗങ്ങൾ ടൂർണമെന്റിന് നേതൃത്വം നല്‍കി.

Related News