കുവൈറ്റ്‌ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളായി

  • 09/09/2023



കുവൈറ്റ്‌ : കുവൈറ്റ്‌ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി അസീസ് തളങ്കര, ജനറൽ സെക്രട്ടറിയായി നവാസ് പള്ളിക്കാൽ, ട്രഷററായി അഹ്‌മദ്‌ ഖാസി ബേവിഞ്ചയും തിരഞ്ഞെടുത്തു

കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽ ബോഡി യോഗം കബീർ തളങ്കരയുടെ അധ്യക്ഷതയിൽ, അബ്ദുള്ള കടവത്ത് ഉദ്‌ഘാടനം ചെയ്തു

പ്രവർത്തന റിപ്പോർട്ട്‌ അസീസ് തളങ്കരയും, വരവ് ചിലവ് കണക്കുകൾ അഹ്‌മദ്‌ ഖാസി ബേവിഞ്ചയും അവതരിപ്പിച്ചു

മറ്റു ഭാരവാഹികളായി ഉസ്മാൻ അബ്ദുള്ള, യുസുഫ് ആദൂർ, മുഹമ്മദ്‌ സുഹൈബ് ഷെയ്ഖ് വൈസ് പ്രസിഡണ്ടുമാരായും, ഖാലിദ് പള്ളിക്കര, റഹീം ചെർക്കളം, ഗഫൂർ കോട്ടക്കുന്ന് ജോയിന്റ് സെക്രട്ടറിമാരായും, അബ്ദുള്ള കടവത്ത്, കബീർ തളങ്കര, അഹ്‌മദ്‌ ഖാസി ബേവിഞ്ച, ഉസ്മാൻ അബ്ദുള്ള,യുസുഫ് ആദൂർ,ഖാലിദ് പള്ളിക്കര ജില്ലാ കൗൺസിലർമാരായും തെരഞ്ഞെടുത്തു
ഹംസ ബല്ല, ഹകീം ഹസനി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
ഇസ്മായിൽ ബേവിഞ്ച, ആഷിഫ് മാമു, നിയാസ് തളങ്കര, അഹ്‌മദ്‌ ആസാദ്‌ നഗർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 
അസീസ് തളങ്കര സ്വാഗതവും അഹ്‌മദ്‌ ബേവിഞ്ച നന്ദിയും പറഞ്ഞു

Related News