കൂട്ടം കുവൈറ്റ് ഓണാഘോഷം നടത്തി

  • 09/09/2023


ലോകത്തുള്ള മലയാളികളെ കോർത്തിണക്കി 2013ൽ രൂപീകരിച്ച കൂട്ടം കുടുബ കൂട്ടായ്മയുടെ കുവൈത്തിലുള്ളവർ ഓണാഘോഷവും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും സപ്തംബർ എട്ടിന് മംഗഫിൽ വെച്ചു നടന്നു.
കേരളത്തിലും മറ്റ്‌ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി കൂട്ടം കൂട്ടായ്മയിൽ ഇരുപതിനായിരത്തിലേറെ അംഗങ്ങളാണ് ഉള്ളത്. കുവൈത്തിൽ നടന്ന ഓണാഘോഷത്തിന് കൂട്ടം ചീഫ് കോർഡിനേറ്റർ സുരേഷ് കുമാർ, വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. ഓണസദ്യയും വിവിധ കലാപരിപാടികളുമായി ഓണം ആഘോഷിച്ചു.

അതോടൊപ്പം കൂട്ടം കുവൈത്തിന്റെ പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
 പ്രസിഡന്റ് : ജോർജ് ജോസഫ് , വൈസ് പ്രസി : പ്രബിജു, സെക്രട്ടറി : ബിന്ദു, ജോ. സെക്രട്ടറി : പ്രതീഷ്, ട്രഷറർ : അജി പാലക്കാടൻ കൂടാതെ
സജീവ്, ജയകുമാർ, വസന്തകുമാരി, ഉഷ തങ്കപ്പൻ, അജിത് കുമാർ,ഹസീന എന്നിവർ പ്രവർത്തക സമിതി അംഗങ്ങളും
ലാലു ഉമ്മൻ രക്ഷാധികാരിയായും തിരഞ്ഞെടുത്തു.

Related News