കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി

  • 09/09/2023


കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. യുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ അബ്ബാസിയ കെഎംസിസി ആസ്ഥാന ഓഫീസിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ്: പ്രസിഡന്റ് ശഹീദ് തുരുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
മിസ്ഹബ് മാടമ്പില്ലത്ത് പ്രവർത്തന റിപ്പോർട്ടും, അബ്ദുൽ ഹക്കീം അൽ ഹസനി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഖാദർ കൈതക്കാട് (പ്രസിഡന്റ്) മിസ്ഹബ് മാടമ്പില്ലത്ത് (ജന.സെക്രട്ടറി) അമീർ കമ്മാടം (ട്രഷറർ) വൈസ്: പ്രസിഡന്റ്മാരായി അബ്ദുൽ ഹക്കീം അൽ ഹസനി, ഫാറൂഖ് തെക്കെക്കാട്, നൗഷാദ് ചന്തേര, മുജീബ് കോട്ടപ്പുറം എന്നിവരെയും സെക്രട്ടറിമാരായി ഹസ്സൻ തഖ്‌വ, റയീസ് വലിയകത്ത്, സമീർ ടി.കെ.സി., അബ്ദുൽ റഹ്മാൻ. എം. എനിവരെയും തിരഞ്ഞെടുത്തു.
അബ്ദു കടവത്ത്, ഹനീഫ പാലായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതുപ്പള്ളിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.ന് മികച്ച വിജയം നൽകിയ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ നേർന്നു കൊണ്ട് യോഗം പ്രമേയം പാസ്സാക്കി.

ഇഖ്ബാൽ മാവിലാടം, ഇ.കെ.മുസ്തഫ, അഷ്‌റഫ്‌ തൃക്കരിപ്പൂർ, കെ.പി.കുഞ്ഞബ്ദുള്ള, റഫീഖ് ഒളവറ, അൻസാരി പടന്ന, കുഞ്ഞി മൊയ്തീൻ കുട്ടി, ഹനീഫ പടന്ന, ഹസ്സൻ തഖ്‌വ, എ. ജി. അബ്ദുള്ള, നബീൽ എം.പി., മുഹമ്മദ്‌ തെക്കേക്കാട്, നൂരിഷ പെരുമ്പട്ട എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

നൗഷാദ് ചന്തേര സ്വാഗതവും, മിസ്ഹബ് മാടമ്പില്ലത്ത് നന്ദിയും പറഞ്ഞു.

Related News