ഹൃദയസ്പർശം 2023: 7 ജോഡിഭിന്നശേഷി യുവതി - യുവാക്കൾ വിവാഹിതരായി

  • 12/09/2023


തൃപ്രയാർ: ഭിന്നശേഷി ക്ഷേമ സംഘടന KDAWA സംസ്ഥാന കമ്മിറ്റി തൃപ്രയാർ 2023 സെപ്റ്റംബർ 9 ശനി രാവിലെ 10 മണിക്ക് ടി .എസ് .ജി. എ .ഇൻഡോർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ വെച്ച് തൃശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള 12 ഭിന്നശേഷി യുവതി യുവാക്കൾ വിവാഹിതരായി. സമൂഹ വിവാഹവും കുടുംബസംഗമവുംസംസ്ഥാന സമ്മേളനവും ശ്രീ.ടി.എൻ പ്രതാപൻ MP ഉദ്ഘാടനം ചെയ്തു.

നാട്ടിക എം എൽ എ ശ്രീ.സി.സി. മുകുന്ദൻ ഭിന്നശേഷിയുള്ള അഡ്വ.എ.യും രഘുരാമ പണിക്കർ യുവ മിഥുനങ്ങളെ ആദരിച്ചു.
 സംസ്ഥാന പ്രസിഡൻറ് ഷൈനി ഫ്രാങ്കും ജനറൽ സെക്രട്ടറി കാദർ നാട്ടികയും വധു വരൻ മാർക്ക് താലിയും മോതിരം കൈമാറി. 

മിസ്റ്റർ.മുരളീധരൻ നാനൂ മാനേജിംഗ് ഡയറക്ടർ യുണൈറ്റഡ് ബിസിനസ് ഗ്രൂപ്പ് W.L.L, ശ്രി.അനില്‍ കുമാര്‍ കൊക്കാട്ട്, ശ്രി.സന്തോഷ് കുമാര്‍ - സ്വാന്തനം കുവൈറ്റ് , തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

മനീഷ മുകേഷ് ലാൽ അസീസ് തളിക്കുളം ബാബു വലപ്പാട് സിനിമ നടി മുനീറ മുഹമ്മദ് വധൂവരന്മാർക്ക് ആശംസകൾ നേർന്നു.

സംസ്ഥാന പ്രസിഡണ്ട് ഷൈനി ഫ്രാങ്ക് അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി കാദർ നാട്ടിക
പ്രസ് ക്ലബ് പ്രസിഡണ്ട് പ്രേമചന്ദ്രൻ വടക്കേടത്ത്
ടി കെ സൈതലവി ടിപി വിനോദ് ശങ്കർ,പ്രമോദ് എലപ്പിള്ളി നന്ദിയും പറഞ്ഞു.

Related News