കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ക്യാമ്പൈൻ സമാപന സമ്മേളനം വെള്ളിയാഴ്ച

  • 13/09/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ചു വരുന്ന
 ത്രൈമാസ അവധിക്കാല ക്യാമ്പൈനിന്റെ സമാപന സമ്മേളനം സപ്തംബർ 16 വെള്ളിയാഴ്ച ദസ്മ ടീച്ചേഴ്സ് യൂണിയൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. 

വൈകുന്നേരം 6:15 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തുന്ന യുവ ഇസ്ലാമിക പണ്ഡിതനും, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ഭാരവാഹിയുമായ ജൗഹർ മുനവ്വർ "ഇരുളകറ്റാം,പ്രകാശംപരത്താം "എന്ന വിഷയത്തിലും, കുവൈത്ത് മതകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനും, പണ്ഡിതനുമായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുലത്തീഫ് "കാലം തേടുന്ന വിജ്ഞാന വിപ്ലവം"എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നതാണ്. 

2023 ജൂൺ 16 ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞു മുഹമ്മദ് മദനി ഉത്ഘാടനം നിർവഹിച്ച ക്യാമ്പൈനിന്റെ ഭാഗമായി സെൻറെറിന്റെ നാല് സോണുകളിലും, 16 യൂണിറ്റുകൾ കേന്ദ്രമാക്കിയും ചർച്ചാ സമ്മേളനങ്ങളും, പ്രഭാഷണ പരിപാടികളും , ജനസമ്പർക്ക പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി . 

വ്യത്യസ്ത ഏരിയകളിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനങ്ങളിൽ സെൻററിൻന്റെ പ്രബോധകർക്ക് പുറമെ, കുവൈത്തിലെ സാമൂഹിക, രാഷ്ട്രീയ,മത രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളും പങ്കെടുക്കുകയുണ്ടായി. 

വ്യക്തി നിയമം-വിശ്വാസവും, രാഷ്ട്രീയവും, 

ഇസ്ലാമിക ശരീഅത്തും, ആധുനിക സമൂഹവും , 

സാംസ്കാരിക നവോത്ഥാനം വഴികാട്ടുന്നു 
എന്നീ വിഷയങ്ങളിലാണ് ചർച്ചാ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്. കൂടാതെ മറ്റ് വ്യത്യസ്ത വിജ്ഞാന പരിപാടികളും ക്യാമ്പൈനിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി.

Related News