ഒരുക്കങ്ങൾ പൂർത്തിയായി കേരയുടെ ഈ ഓണം നല്ലോണം 2023 നാളെ

  • 14/09/2023


അബ്ബാസിയ : കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര) നടത്തുന്ന ഈ ഓണം നല്ലോണം 2023, പതിനഞ്ചാം തീയതി വെള്ളിയാഴ്ച ഓക്സ്ഫോർഡ് പാക്കിസ്ഥാൻ സ്കൂൾ അബ്ബാസിയയിൽ കൊടിയേറുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാട്ടിൽ നിന്ന് പിന്നണിഗായകൻ പ്രകാശ് സാരംഗും, ഗായകനും മിമിക്രി ആർട്ടിസ്റ്റും ആയ രാജേഷ് കടവന്ത്രയും രാവിലെ ഇൻഡിഗോ എയർവേസിൽ കുവൈറ്റ് എയർപോർട്ടിൽ എത്തിച്ചേർന്നു. ഡോക്ടർ അമീർ അഹമ്മദ്, ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷ പരിപാടിയിൽ തിരുവാതിര, നാടൻപാട്ട്, തെയ്യം, ഗാനമേള,മിമിക്രി എന്നീ പരിപാടികളാൽ വർണ്ണ ശബളം ആണ് കേരയുടെ ഈത്തവണത്തെ ഓണാഘോഷം.

Related News