ആർട്ടിസ്റ്റ് എം.വി.ജോൺ അനുസ്മരണം

  • 14/09/2023

മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്നി അസോസിയേഷൻ കുവൈറ്റ്,എം.വി.ജോൺ അനുസ്മരണ യോഗം ചേരുന്നു.സെപ്റ്റംമ്പർ 16 ശനിയാഴ്ച വൈകിട്ട് 6.30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ.
ബിഷപ്പ്മൂർ അലുമ്നിയുടെ മുതിർന്ന അംഗവും, സജീവ പ്രവർത്തകനുമായിരുന്ന ശ്രീ.എം.വി.ജോൺ കുവൈറ്റ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കയാണ് മരണപ്പെട്ടത്. കുവൈറ്റിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി നിറ സാന്നിധ്യമായിരുന്ന മികച്ച കലാകാരനായിരുന്നു ആർട്ടിസ്റ്റ് എം.വി. ജോൺ ചിത്രകാരൻ, ക്രിയേറ്റീവ് ഡയറക്ടർ,സീരിയൽ, ചലച്ചിത്രകാരനായും തുടങ്ങി വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. കുവൈറ്റിൽ പരസ്യരംഗത്ത് ശ്രദ്ധേയമായിരുന്ന "ഫോർമേറ്റ് കമ്മ്യൂണിക്കേഷൻസ്" iartco - ഇന്ത്യൻ ആർട്ട് കമ്പനി" എന്നിവയുടെ സ്ഥാപകനുമായ ശ്രീ.എം.വി.ജോണിന്റെ അനുസ്മരണ സമ്മേളത്തിലേക്ക് കുവൈറ്റ് പൊതു സമൂഹം ഇതൊരു അറിയിപ്പായി കരുതി പങ്കെടുക്കണമെന്ന് ബിഷപ്മൂർ കോളേജ് അലുമ്നി കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
(ബിഷപ്പ് മൂർ കോളേജ് അലുമ്നി കുവൈറ്റ് )

Related News