ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സ പ്രവേശനോത്സവം 'ആൽബിദായ 2023 ' സംഘടിപ്പിക്കുന്നു

  • 14/09/2023

ഫഹാഹീൽ, കുവൈറ്റ്- പ്രവർത്തിപഥത്തിൽ 28 വർഷം പിന്നിടുന്ന ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സയുടെ 2023-24 അക്കാദമിക വർഷത്തെ പ്രവേശനോത്സവം 'അൽബിദായ 2023 ' നാളെ (15 സെപ്റ്റംബർ 2023, വെള്ളിയാഴ്ച ) രാവിലെ 8:45 ന് ആരംഭിക്കും. 

ഔഖാഫ് മന്ത്രാലയത്തിൻറ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഫഹാഹീൽ ദാറുൽ ഖുർആനിലാണ് തുടക്കം മുതൽ മദ്രസ്സ പ്രവർത്തിക്കുന്നത്. 

കുവൈറ്റിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ തക്കാരയുടെ മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് സാഹിബ് ഉദ്ഘാടനം നിർവഹിക്കും. 

ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ വിസ്‌ഡം യൂത്ത് ഓർഗനൈസേഷൻ (കേരള) സംസ്ഥാന ഭാരവാഹി മുനവ്വർ സ്വലാഹി മുഖ്യാഥിതി ആയിരിക്കും. 

മദ്രസ്സ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി.ടി.ഏ ഭാരവാഹികൾ, കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ കേന്ദ്ര, സോണൽ, യൂണിറ്റ് ഭാരവാഹികൾ, മദ്രസ്സ അധ്യാപകർ എന്നിവർ പങ്കെടുക്കും. 

അഡ്മിഷനും മറ്റു വിവരങ്ങൾക്കും 66642027, 97248596, നമ്പറുകളിൽ ബന്ധപ്പെടാം - 
ഓൺലൈൻ വഴി അഡ്മിഷന് രജിസ്റ്റർ ചെയ്യാൻ www.islahikuwait.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related News