കുവൈറ്റ്‌ കെഎംസിസി കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയെ ഡോക്ടർ സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ നയിക്കും സാഹിർ കിഴുന്ന ജനറൽ സെക്രട്ടറി

  • 15/09/2023


കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കെഎംസിസി കണ്ണൂർ നിയോജക മണ്ഡലം ജനറൽ ബോഡി യോഗം അബ്ബാസിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് മണ്ഡലം റിട്ടേനിംഗ് ഓഫീസർ ഷമീദ് മാമാകുന്നിന്റെയും നിരീക്ഷകൻ സുഹൈൽ സുലൈമാന്റെയും നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഡോക്ടർ സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ പ്രസിഡന്റ്‌ ആയും സാഹിർ കിഴുന്ന ജനറൽ സെക്രട്ടറി ആയും നൗഷാദ് കക്കറിയിൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. തൻസീർ എടക്കാട്, നൗഷാദ് കണ്ണൂർ സിറ്റി, നൗഫൽ വാരം കടാങ്കോട്, റിയാസ് പി.എം തോട്ടട, എന്നിവർ വൈസ് പ്രസിഡന്റ്‌മാരും റയീസ് കിഴുന്നപ്പാറ, സിറാജ് പള്ളിപൊയിൻ, അൻവർ കാഞ്ഞിരോട്, മുഹമ്മദലി മുണ്ടേരി എന്നിവർ സെക്രട്ടറിമാരുമാണ്. കുവൈറ്റ്‌ കെ എം സി സി ചെയർമാൻ സയ്യിദ് നാസർ അൽ മഷ്ഹൂർ, സാബിത്ത് ചെമ്പിലോട്, സയ്യിദ് ഉവൈസ്, കുഞ്ഞീത് കുട്ടി വാരം, റിയാസ് കടലായി തുടങ്ങിയവർ നിയുക്ത കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു.

Related News