നിപ: ഇരുപതിലധികം മോണോ ക്ലോണല്‍ ആന്റി ബോഡി ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍

  • 15/09/2023

ഡല്‍ഹി: നിപ രോഗബാധയെ പ്രതിരോധിക്കാൻ ഇരുപതിലധികം മോണോ ക്ലോണല്‍ ആന്റി ബോഡി ഡോസ് ഇന്ത്യയില്‍ എത്തിക്കുമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ രാജീവ് ഭാല്‍. ഓസ്‌ട്രേലിയയില്‍ നിന്നാണ് മരുന്ന് എത്തിക്കുന്നത്. നിലവില്‍ 10 പേര്‍ക്ക് നല്‍കാനുള്ള ഡോസ് മാത്രമേയുള്ളു.


ഇതുവരെ ആര്‍ക്കും മരുന്ന് നല്‍കിയിട്ടില്ലെന്ന് രാജീവ് ഭാല്‍ പറഞ്ഞു. രോഗബാധിതരാവയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനുപാതം കിട്ടിയ ശേഷമാണ് മരുന്നുകള്‍ ഉപയോഗിക്കുക. 2018ല്‍ നിപ ഉണ്ടായത് വവ്വാലുകളില്‍ നിന്നാണ്. വവ്വാലുകളില്‍ നിന്ന് എങ്ങനെയാണ് മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് അറിയില്ലെന്നും രാജീവ് ഭാല്‍ പറഞ്ഞു.

Related News