വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ പകര്‍ത്തി, ബ്ലാക്ക് മെയില്‍; യുവതിയും കൂട്ടാളിയും ബംഗലൂരുവില്‍ അറസ്റ്റില്‍

  • 15/09/2023

ബംഗലൂരു: സ്വകാര്യ വീഡിയോ ഉപയോഗിച്ച്‌ എംബിഎ വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്തതിന് യുവതിയും കൂട്ടാളിയും അറസ്റ്റില്‍. ഹോട്ടല്‍ ഉടമ നയന, കൂട്ടാളി കിരണ്‍ എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.


ഇരയായ പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ് പ്രതി നയന. കെങ്കേരി മെയിന്‍ റോഡിലെ കെഞ്ചനപുരയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇവര്‍. എംബിഎ വിദ്യാര്‍ത്ഥിനി കാമുകനൊപ്പം പതിവായി ഹോട്ടലില്‍ വരാറുണ്ടായിരുന്നു. 

വിദ്യാര്‍ത്ഥിനിക്കും കാമുകനും ഹോട്ടല്‍ മുറിയില്‍ ഒരുമിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും, മുറിയില്‍ ഒരുമിച്ച്‌ സമയം ചെലവഴിക്കാന്‍ പ്രതികള്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

Related News