'മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകം'; തീരുമാനങ്ങള്‍ എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് ആര്‍എസ്‌എസ്

  • 16/09/2023

മുംബൈ: മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകമെന്ന് ആര്‍എസ്‌എസ്. തീരുമാനങ്ങള്‍ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ആര്‍എസ്‌എസ് നേതൃത്വം പറഞ്ഞു. സംസ്ഥാനത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാണെന്നും കേന്ദ്രസര്‍ക്കാരാണ് അടിയന്തര നടപടികള്‍ എടുക്കേണ്ടതെന്നും ആര്‍എസ്‌എസ് ജോയിൻ ജനറല്‍ സെക്രട്ടറി മൻമോഹൻ വൈദ്യ കൂട്ടിച്ചേര്‍ത്തു. പൂനെയില്‍ മൂന്ന് ദിവസമായി ചേരുന്ന ആര്‍എസ്‌എസ് വാര്‍ഷിക കോര്‍ഡിനേഷൻ കമ്മറ്റിക്ക് ശേഷമായിരുന്നു പ്രതികരണം.


മറാത്ത സംവരണ പ്രക്ഷോഭത്തെ കുറിച്ചും ആര്‍എസ്‌എസ് പരോക്ഷമായി വിമര്‍ശിച്ചു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനാണ് സംവരണമെന്നും ഇപ്പോഴത്തെ ആവശ്യങ്ങള്‍ പലതും രാഷ്ട്രീയ താത്പര്യം ആണെന്നുമായിരുന്നു പ്രതികരണം.

രാജ്യത്തിൻ്റെ പേര് ഭാരതം എന്ന് തന്നെയാണെന്നും അത് അങ്ങനെ തന്നെയായിരിക്കണമെന്നും ആര്‍എസ്‌എസ് പ്രതികരിച്ചു. ഭാരതമെന്നാണ് പുരാതന കാലം മുതലുള്ള പേര്. സനാതന ധര്‍മ്മം ഒരു മതമല്ല. അതൊരു ആത്മീയ ജനാധിപത്യമാണ്. പ്രസ്താവന നടത്തുന്നവര്‍ സനാതന ധര്‍മ്മത്തെക്കുറിച്ച്‌ പഠിക്കണമെന്നും ആര്‍എസ്‌എസ് അഭിപ്രായപ്പെട്ടു.

Related News