കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ മേഖല പൊന്നോണം 23 സംഘടിപ്പിച്ചു

  • 17/09/2023

കുവൈറ്റ് സിറ്റി: - കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്, അബ്ബാസിയ , ഫർവാനിയ, സാൽമിയ, ഹസാവിയ യൂണിറ്റുകളുൾപ്പെട്ട അബ്ബാസിയ മേഖലയുടെ നേതൃത്വത്തിൽ "പൊന്നോണം 23 " എന്ന പേരിൽ സെപ്റ്റംബർ 15 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യൂണിറ്റ് കൺവീനർ ഷാജി ശാമുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ, സമാജം പ്രസിഡന്റ്‌ അലക്സ്‌ മാത്യു ഉൽഘാടനം നിർവഹിച്ചു. ജന. സെക്രട്ടറി ബിനിൽ റ്റി. ടി., ട്രെഷറർ തമ്പി ലുക്കോസ്, ഫർവാനിയ യൂണിറ്റ് കൺവീനർ വൽസരാജ്, സാൽമിയ യൂണിറ്റ് ജോ. കൺവിനർ അജയ് നായർ വനിതാ വേദി ചെയർ പേഴ്സൺ രഞ്ജന ബിനിൽ, മെഗാഫെസ്റ്റ് കൺവിനർ ശശികർത്താ, മഹാബലി തമ്പുരാൻ എന്നിവർ ആശംസകളർപ്പിച്ചു. അബ്ബാസിയ യൂണിറ്റ് എക്സിക്യൂട്ടിവ് മെമ്പറും അബ്ബാസിയ മേഖല പൊന്നോണം 23 ഫുഡ് കൺവീനറുമായ രാജുവർഗീസ് സ്വാഗതവും , പ്രസിഡന്റെ' നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും, ശ്രീമതി ഷംന അൽ അമിൻറെ നേതൃത്വത്തിൽ തിരുവാതിരയും, നാടൻ പാട്ടു സംഘം 'ജടായു ബീറ്റസ് മെഗാ ഷോ, ഷാജിശാമുവേലിന്റെ നേതൃത്വത്തിൽ ഗാനമേള, ദേവിക വിജയകുമാർ, കൃപ ബിനോയ്, വിനായക് വർമ്മ, ഏബൽ ഷാജി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി മാരായ ലിവിൻ വർഗീസ്, ഷാഹീദ് ലബ്ബ, പ്രമിൽ പ്രഭാകരൻ, ബൈജു മിഥുനം റെജി മത്തായി, മാത്യു യോഹന്നാൻ , പ്രിൻസ് ഡാനിയൽ, ജസ്റ്റിൻ സ്റ്റീഫൻ , സജിമോൻ , വിജി കുമാർ, റിനിൽ രാജു, നോബിൾ, റെജി മത്തായി, സജികുമാർ, ലാജി എബ്രഹാം, രാജി സുജിത്ത്, ഷിനി സന്ദീപ്, ലിജറെജി എന്നിവർ നേതൃത്വം നൽ. രക്ഷാധികാരി ലാജി ജേക്കബ്, ഉപദേശക സമിതി അംഗം ജെയിംസ് പൂയപ്പള്ളി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

Related News