പഴയ മന്ദിരം ഇനി 'സംവിധാൻ സദൻ'; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യസമ്മേളനം ചേരുന്നു

  • 19/09/2023

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നാം ഒരു പുതിയ ഭാവിയുടെ തുടക്കമിടാൻ പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയെന്ന ലക്ഷ്യം നിറവേറ്റാനുള്ള ദൃഢനിശ്ചയത്തോടെയാണ് തങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും പുതിയ മന്ദിരത്തിലേക്ക് അംഗങ്ങള്‍ ഇന്ന് പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചെറിയ വിഷയങ്ങളില്‍ നാം കുരുങ്ങി നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം നമ്മള്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പുതിയ ബോധ്യത്തോടെയാണ് രാജ്യം ഉണര്‍ന്നത്. ഇന്ത്യ ഒരു പുതിയ ഊര്‍ജ്ജത്താല്‍ നിറഞ്ഞിരിക്കുന്നു. ഈ ബോധ്യത്തിനും ഊര്‍ജ്ജത്തിനും രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാൻ കഴിയും.

1947ല്‍ ഇവിടെ വച്ചാണ് ബ്രിട്ടീഷുകാര്‍ അധികാര കൈമാറ്റം നടത്തിയത്. ആ ചരിത്ര നിമിഷത്തിന്റെ സാക്ഷിയാണ് സെൻട്രല്‍ ഹാള്‍. ലോക്സഭയും രാജ്യസഭയും ചേര്‍ന്ന് ഇതുവരെ 4000 നിയമങ്ങള്‍ പാസാക്കി. ആവശ്യം വന്നപ്പോള്‍ ബില്ലുകള്‍ പാസാക്കുന്നതിന് സംയുക്ത സെഷനുകള്‍ നടത്തി. 

Related News