കേര - ഈ ഓണം നല്ലോണം 2023 സംഘടിപ്പിച്ചു

  • 19/09/2023


 അബ്ബാസിയ : കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ( കേര ) ഈ വർഷത്തെ ഓണാഘോഷം "ഈ ഓണം നല്ലോണം 2023" എന്ന പേരിൽ സെപ്റ്റംബർ 15ന് വെള്ളിയാഴ്ച അബ്ബാസിയിലുള്ള ഓക്സ്ഫോർഡ് പാക്കിസ്ഥാൻ സ്കൂളിൽ സംഘടിപ്പിച്ചു. Dr. അമീർ അഹമ്മദ് ( ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്ത പരിപാടി കേര പ്രസിഡണ്ട് ബെന്നി K. O. അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ആൻസൻ പത്രോസ് സ്വാഗതം പറയുകയും വനിതാ വേദി കൺവീനർ ഡെയ്സി ബെന്നി ആശംസകൾ അർപ്പിക്കുകയും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറയുകയും ചെയ്തു. "ഈ ഓണം നല്ലോണം 2023" കുവൈറ്റിലെ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ, ബിജു, അനിൽകുമാർ, ജേക്കബ്, അനിൽ S.P, ലിസ്റ്റി ആൻസൻ, നൈജിൽ എന്നിവർ കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തുടർന്ന് നാട്ടിൽ നിന്ന് വന്ന പിന്നണി ഗായകനായ പ്രകാശ് സാരംഗിന്റെയും, നടനും, മിമിക്രി കലാകാരനുമായ രാജേഷ് കടവന്ത്രയുടെയും കുവൈറ്റിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ഡിലൈറ്റും കൂടി അവതരിപ്പിച്ച ഗാനമേളയും, മിമിക് ഷോയും ഉണ്ടായിരുന്നു. കലാസദൻ അവതരിപ്പിച്ച നാടൻ പാട്ട്, തെയ്യം കൂടാതെ കേര കുടുംബാംഗങ്ങളുടെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി.

Related News