കര്‍ഷകര്‍ വലിയൊരു പോരാട്ടത്തിന് ഒരുങ്ങാന്‍ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം നല്കി. ഭൂമിയും വിളയും കന്നുകാലികളും സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ കിസാന്‍ മഹാപഞ്ചായത്ത് യോഗത്തില്‍ സംസാരിക്കവെയായിരുന്നു ആഹ്വാനം.
സൗജന്യ വൈദ്യുതി, മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം, അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെയും ബിജെപിക്കാരുടെയും ഭീഷണി നേരിടുന്ന പ്രാദേശിക ക്ഷേത്രങ്ങളില്‍ യോഗങ്ങള്‍ നടത്താനും കര്‍ഷകരോട് ടിക്കായത്ത് ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?