ആർട്ടിസ്റ്റ് എം.വി.ജോൺ അനുസ്മരണം

  • 19/09/2023


 
മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്നി അസോസിയേഷൻ കുവൈറ്റ്, എം.വി.ജോൺ അനുസ്മരണ മീറ്റിങ്ങ്  അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. 
ബിഷപ്പ്മൂർ കോളേജ് അലുമ്നിയുടെ മുതിർന്ന അംഗവും, ഉപദേശക സമതി അംഗവുമായി പ്രവർത്തിച്ച  ശ്രീ.എം.വി.ജോൺ    കുവൈറ്റ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കയാണ് മരണപ്പെട്ടത്. കുവൈറ്റിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി നിറ സാന്നിധ്യമായിരുന്ന മികച്ച കലാകാരനായിരുന്നു ആർട്ടിസ്റ്റ് എം.വി. ജോൺ.ചിത്രകാരൻ, ക്രിയേറ്റീവ് ഡയറക്ടർ,സീരിയൽ, ചലച്ചിത്രകാരനായും  തുടങ്ങി വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. കുവൈറ്റിൽ പരസ്യരംഗത്ത് ശ്രദ്ധേയമായിരുന്ന "ഫോർമേറ്റ് കമ്മ്യൂണിക്കേഷൻസ്" iartco - ഇന്ത്യൻ ആർട്ട് കമ്പനി" എന്നിവയുടെ സ്ഥാപകനുമായിരുന്നു ശ്രീ.എം.വി.ജോൺ. 


പ്രസിഡൻ്റ് മനോജ് പരിമണത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ശ്രീമതി പൗർണ്ണമി സംഗീത് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. റവ. സി. സി. കുരുവിള (സെൻ്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി), ബാബുജി ബത്തേരി , മനോജ് മാവേലിക്കര (ഉപദേശക സമിയംഗങ്ങൾ), നൈനാൻ ജോൺ (മാവേലിക്കര അസോസിയേഷൻ), ഷാഹീദ് ലാബാ (കൊല്ലം ജില്ല പ്രവാസി അസ്സോസിയേഷൻ), ഹബീബ് ഉള്ള മുറ്റിച്ചൂർ (മാധ്യമ പ്രവർത്തകൻ), മുനീർ അഹമദ് (മാധ്യമ പ്രവർത്തകൻ), ഷാജഹാൻ കൊയ്ലാണ്ടി (മാധ്യമ പ്രവർത്തകൻ), അനിയൻ കുഞ്ഞ് പാപ്പച്ചൻ (പ്രവാസി വെൽഫെയർ കുവൈറ്റ്), ജ്യോതി ദാസ് (സാന്ത്വനം കുവൈറ്റ്), മുബാറക്ക് കംമ്രാത്ത് (മാധ്യമ പ്രവർത്തകൻ), നിക്സൺ ജോർജ് (എഷ്യാനെറ്റ് ), അബ്ദുൾ റഷീദ് (എം. ഡി. തക്കാര റെസ്റ്റോറൻ്റ് ), ശ്യാം ശിവൻ (ട്രഷറർ), ജെറി ജോൺ കോശി, ഫിലിപ്പ് തോമസ് കറ്റാനം, അജിത്ത് തോമസ് കണ്ണംപ്പാറ, ഫ്രാൻസിസ് ചെറുകോൽ എന്നിവർ സംസാരിച്ചു. എ. ഐ. കുര്യൻ്റെ  (രക്ഷാധികാരി)  അനുശോചന കുറിപ്പ് യോഗത്തിൽ വായിച്ചു.  ജിജുലാൽ എം. (സെക്രട്ടറി), സ്വാഗതവും, നിസാർ കെ. റെഷീദ് (എക്സി:കമ്മറ്റി അംഗം) നന്ദിയും രേഖപ്പെടുത്തി.

Related News