തിരിച്ചു പോകാൻ കൂട്ടാക്കാതെ അരിക്കൊമ്ബൻ; ജനവാസ മേഖലയില്‍ തന്നെ, ചിത്രങ്ങള്‍ പുറത്തുവിട്ട് വനംവകുപ്പ്

  • 19/09/2023

ജനവാസ മേഖലയിലെത്തിയ അരിക്കൊമ്ബൻ അവിടെ തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്ബൻ തമിഴ്നാട്ടിലെ മാഞ്ചോലയില്‍ ജനവാസമേഖലയില്‍ എത്തിയിട്ട്. തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 

നാട്ടിലിറങ്ങിയ അരിക്കൊമ്ബൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്‌ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തില്‍ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. തമിഴ്നാട് കോതയാറില്‍ നിന്ന് 25 കിലോമീറ്റര്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ച അരിക്കൊമ്ബൻ ഇപ്പോള്‍ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്.

Related News