കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും എന്നാണ് ദക്ഷിണ റെയില്‍വേയുടെ അറിയിപ്പ്. ട്രയല്‍ റണ്ണിന് ശേഷം, ഞായറാഴ്ച കാസര്‍കോട് നിന്നാകും ഉദ്ഘാടന സര്‍വ്വീസ് ആരംഭിക്കുക. ആദ്യ വന്ദേഭാരത് സൂപ്പര്‍ ഹിറ്റാക്കിയ കേരളത്തിന് റെയില്‍വേയുടെ സമ്മാനമായാണ് രണ്ടാം വന്ദേഭാരത് ലഭിച്ചത്.
ഇന്നലെ രാത്രി നടത്തിയ ട്രയല്‍ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള പച്ചക്കൊടിയായത്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ രണ്ടേമുക്കാലോടെ ചെന്നൈ സെന്‍ട്രലില്‍ നിന്ന് വന്ദേഭാരത് കേരളത്തിലേക്ക് പുറപ്പെട്ടു. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിൻ ബ്രിഡ്ജില്‍ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളാണ് പുതിയ വന്ദേഭാരതിനുള്ളത്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതടക്കം രാജ്യത്തെ വിവിധറൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?