വനിതാ സംവരണം 2024 ല്‍ നടപ്പാക്കില്ല, ഒബിസികള്‍ക്ക് മാന്യമായ പരിഗണന നല്‍കിയിട്ടുണ്ട്: അമിത് ഷാ

  • 20/09/2023

വനിതാ സംവരണ ബില്‍ 2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ ശാക്തീകരണമെന്നത് ചില പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ അജണ്ട മാത്രമായിരുന്നു. ബിജെപി പുലര്‍ത്തുന്ന മൂല്യത്തിന്റെ തെളിവാണ് ബില്ലെന്നും അദ്ദേഹം ഇന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.


വനിതാ ശാക്തീകരണം കോണ്‍ഗ്രസിന്റെ അജണ്ടയിലില്ലാത്ത പരിപാടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വനിതാ സംവരണ ബില്‍ പാസാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണം. ഈ ബില്ല് കാലത്തിന്റെ ആവശ്യമാണ്. ഇതിനെ രാഷ്ട്രീയ വിഷയമാക്കി ചുരുക്കരുത്. ബില്ലിന്റെ ക്രഡിറ്റ് എടുത്തോളൂവെന്ന് കോണ്‍ഗ്രസിനോട് പറഞ്ഞ അദ്ദേഹം ബില്ല് പാസാക്കാൻ പിന്തുണച്ചാല്‍ മതിയെന്നും വ്യക്തമാക്കി.

Related News