കുവൈത്തിൽ ഡോക്ടർമാര്‍ക്കെതിരെ വ്യാപക പരാതികള്‍; സസ്പെൻഷൻ, അന്വേഷണം തുടങ്ങി

  • 22/09/2023


കുവൈത്ത് സിറ്റി: മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടർമാരെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. അന്വേഷണവിധേയമായി അവരെ ജോലിയിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ശസ്‌ത്രക്രിയയ്‌ക്കായി മുൻകൂറായി നൽകിയ പണം തിരികെ നൽകാനുള്ള വിമുഖതയെ തുടർന്നാണ്‌ ഈ നടപടി സ്വീകരിച്ചത്‌. രോഗികളുടെ പരാതികൾ അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് മന്ത്രിയുടെ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ശസ്ത്രക്രിയാ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്ന പ്രക്രിയ സുഗമമാക്കുന്നതിന് സ്വീകരിച്ച പണം തിരികെ നൽകണമെന്നാണ് വ്യവസ്ഥയെന്ന് അധികൃതര്‍ പറഞ്ഞു.

Related News