കെ.ഇ.എ. കാസർഗോഡ് ഉത്സവ് 2023 പോസ്റ്റർ പ്രകാശനം ചെയ്തു

  • 23/09/2023


കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ സംഘടിപ്പിക്കുന്ന കാസർഗോഡ് ഉത്സവ് 2023 ന്റെ പോസ്റ്റർ പ്രകാശനം മെട്രൊ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ & സി. ഇ. ഒ. ഹംസ പയ്യന്നൂർ പ്രോഗ്രാം 
ജനറൽ കൺവീനർ ശ്രീനിവാസന് നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ കെ. ഇ. എ. കേന്ദ്ര പ്രസിഡണ്ട് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ചീഫ് കോർഡിനേറ്റർ ഹനീഫ പലായി, കാസർഗോഡ് ഉത്സവ് 2023 ന്റെ പൂർണ്ണ വിവരം ചീഫ് പാട്രൺ സത്താർ കുന്നിൽ,അവതരിപ്പിച്ചു പ്രോഗ്രാം ജോയിന്റ് കൺവീനർമാരായ സുരേന്ദ്രൻ മുങ്ങത്ത്, സമീയുള്ള, മിഡീയ കൺവീനർ റഫീക്ക് ഒളവറ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, കെ. ഇ. എ. അഡ്വൈസറി ബോർഡ് അംഗങ്ങൾ, സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, കെ. ഇ. എ. വിവിധ ഏരിയ പ്രവർത്തകർ സംബന്ധിച്ചു.

കാസർഗോഡ് ഉത്സവ് 2023 ഡിസംബർ 8 ന് അബ്ബാസിയ അസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. വിവിധയിനം മത്സരങ്ങളും കലാപരിപാടികളും നടക്കും.
പ്രശസ്ത ഗായകൻ ദീപക് നായർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ, മലയാളമനോരമ സുപ്പർ 4 & സ്ക്കോഡ ഡെക്കാൻ ബീറ്റ്സ് ഫെയിം കീർത്തന എന്നിവർ പങ്കെടുക്കും

Related News