ഡാനിയൽ ചുഴലിക്കാറ്റ് നാശം വിതച്ചവർക്ക് സഹായമെത്തിക്കാൻ കുവൈത്തിൽ നിന്ന് വിമാനം പുറപ്പെട്ടു

  • 23/09/2023


കുവൈത്ത് സിറ്റി: ലിബിയയില്‍ ഡാനിയൽ ചുഴലിക്കാറ്റ് നാശം വിതച്ചവർക്ക് പത്ത് ടൺ മെഡിക്കൽ സാമഗ്രികളുമായി കുവൈത്തിൽ നിന്ന് എട്ടാമത്തെ വിമാനം പുറപ്പെട്ടു. അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്കിന്‍റെ പിന്തുണയോടെയും ഇന്‍റർനാഷണൽ ഇസ്‌ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹകരണത്തോടെയുമാണ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് മെഡിക്കൽ സാമഗ്രികള്‍ എത്തിക്കുന്നത്. 

കുവൈത്ത് ആരോഗ്യ, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ഏകോപനത്തോടെയാണ് സഹായങ്ങള്‍. ലിബിയൻ നഗരമായ ബെൻഗാസിയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം എത്തുക. കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലും ഏകോപനത്തിലും പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളും പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Related News