മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ : "മെഡക്സ് ഓണം 2023" ഓണാഘോഷ ചടങ്ങ് സംഘടിപ്പിച്ചു

  • 23/09/2023



മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ : "മെഡക്സ് ഓണം 2023" ഓണാഘോഷ ചടങ്ങ് സംഘടിപ്പിച്ചു. മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ്‌ & സി ഇ ഒ ശ്രീ : മുഹമ്മദ് അലി വി.പി മറ്റു മാനേജ്മെന്റ് പ്രതിനിധികൾ, സ്റ്റാഫുകൾ തുടങ്ങിയവർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.. കൂടാതെ ഒട്ടനവധി കലാ പരിപാടികൾ, ഓണം മത്സരയിനങ്ങൾ, മെഡക്സ് മെഡിക്കൽ കെയർ ബെസ്റ്റ് എംപ്ലോയീസ്‌ അവാർഡ് വിതരണം മാറ്റ് കൂട്ടാൻ ടീം "എലാൻസോയുടെ" ഗാനമേളയും ചടങ്ങിൽ അരങ്ങേറി.. പ്രസ്തുത ചടങ്ങിൽ ശ്രീ മുഹമ്മദ് അലി വി. പി " ഓണം സന്തോഷത്തിന്റെയും സൗഹൃദത്തിൻെറയും കൂട്ടമയുടെയും ഓർമ്മപ്പെടുത്തലാണെന്നും എല്ലാവരും ഒരു കുടക്കീഴിൽ സ്നേഹത്തോടെയും ഒത്തൊരുമയോടെയും പ്രവർത്തിക്കണമെന്നും സന്ദേശം അറിയിച്ചു.

മെഡക്സ് മെഡിക്കൽ കെയർ ഓവർ ഓൾ പെർഫോർമർ ശ്രീ: ജാബിർ കോയിമ (റിസപ്ഷൻ മാനേജർ) അവാർഡ് ഏറ്റുവാങ്ങി..കൂടാതെ അമൃത വിജയമ്മ (നഴ്സിംഗ്), നസീമ കുനിയിൽ (ഫ്രന്റ് ഓഫീസ്), അഖിൽ ദേവ് (ബാക്ക് ഓഫീസ്), ഗീതു ജയചന്ദ്രൻ (ഫാർമസി), മിഥുന (ലാബ്), തുടങ്ങിയവരും അവാർഡ് അർഹരായി..
ചുരുങ്ങിയ കാലയളവിനുള്ളിൽ സ്വദേശികളുടെയും, വിദേശികളുടെയും മനസ്സിലിടം പിടിച്ച മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനം ലഭ്യമാണെന്ന് മെഡക്സ് അധികൃതർ അറിയിച്ചു

Related News