അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം 2023 സംഘടിപ്പിച്ചു

  • 25/09/2023






കുവൈറ്റ് സിറ്റി: അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം-2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ 
ശ്രീ.ചിറ്റയം ഗോപകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അടൂരോണം ജനറൽ കൺവീനർ കെ.സി ബിജു സ്വാഗതം ആശംസിച്ചു.
അടൂർ എൻ.ആർ.ഐ ഫോറം-കുവൈറ്റ് ചാപ്റ്റർ അടൂർ ഭാസി പുരസ്കാരം  മലയാള ചലച്ചിത്ര നടൻ ശ്രീ. സുധിഷിനും,
അടൂർ എൻ.ആർ.ഐ- കുവൈറ്റ് ചാപ്റ്റർ പ്രവാസി പ്രതിഭ പുരസ്കാരം ശ്രീ. ഷമേജ് കുമാറിനും,
ബാല പ്രതിഭ പുരസ്‌കാരം മാസ്റ്റർ പ്രണവിനും സമ്മാനിച്ചു.

അടൂരോണത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ശ്രീ.സുധീഷ് സുവനീർ കൺവീനർ മനീഷ് തങ്കച്ചന് നല്കി നിർവഹിച്ചു.
എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ അടൂർ എൻ.ആർ.ഐ കുടുംബ അംഗങ്ങളുടെ കുട്ടികളെ യോഗത്തിൽ ആദരിച്ചു.അടൂർ ഓപ്പൺ ബാഡ്മിന്റൺ പ്ലയർ പ്രകാശനം ശ്രീ.സുധീഷ് കേരള ബാഡ്മിന്റൺ താരം ശിവശങ്കറിന് നല്കി. നിർവഹിച്ചു.

ഉപദേശക സമിതി ചെയർമാൻ ജിജു മോളേത്ത്,ജോയിന്റ് കൺവീനർ ബിജോ.പി.ബാബു,ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം,ട്രഷറർ സുനിൽകുമാർ എ.ജി,  വനിത വിഭാഗം കോഡിനേറ്റർ ആഷാ ശമുവേൽ എന്നിവർ പ്രസംഗിച്ചു.യോഗത്തിന് പോഗ്രാം കൺവീനർ സി.ആർ റിൻസൺ നന്ദി രേഖപ്പെടുത്തി.

പതാക ഉയർത്തലോട് കൂടീ ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര,  അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, അത്തപൂക്കളം, തിരുവാതിര,ഡാൻസ്,  ചെണ്ടമേളം,നാടൻപാട്ട്, നാടകം ചലച്ചിത്ര പിന്നണി ഗായകരായ ലിബിൻ, അക്ബർ,ശ്വേത,അംബിക എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി.
വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.

Related News