വിരലടയാളത്തിൽ കൃത്രിമം; വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാര്‍ അറസ്റ്റിൽ

  • 25/09/2023



കുവൈത്ത് സിറ്റി: ഹാജർ വിരലടയാളത്തിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് വൈദ്യുതി, ജല മന്ത്രാലയത്തിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം. സിലിക്കൺ ഫിംഗർപ്രിന്റ് ഉപയോഗിച്ച് ഇവര്‍ കൃത്രിമം കാണിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. 

ഒരു പ്രവാസി സെക്യൂരിറ്റി ജീവനക്കാരന്റെയും കുവൈത്തി പൗരനായ ഒരു ജീവനക്കാരന്റെയും സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. ഈ രണ്ട് ജീവനക്കാരുടെയും കൈവശം സിലിക്കണ്‍ ഫിംഗര്‍ പ്രിന്‍റും ഉണ്ടായിരുന്നു. ഇത് വൈദ്യുതി, ജല മന്ത്രാലയത്തിലെ നിരവധി ജീവനക്കാരുടെ വിരലടയാളവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ജീവനക്കാരെ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. കര്‍ശനമായ നടപടികള്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News