കുവൈറ്റ് ധനമന്ത്രാലയത്തിന്റെ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടു; ഡാറ്റ വിൽക്കുമെന്ന് ഭീഷിണി

  • 26/09/2023

 


കുവൈത്ത് സിറ്റി: ധനമന്ത്രാലയത്തിന്റെ സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറി ഹാക്കർമാർ. കൈക്കലാക്കിയ ഡാറ്റ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് ​ഹാക്കർമാർ. ഈ ഡാറ്റ് തിരികെ ആവശ്യമെങ്കിൽ അതിന് 15 ബിറ്റ്കോയിനുകൾ (ഏകദേശം 400,000 യുഎസ് ഡോളർ) നൽകണമെന്നാണ് മുന്നറിയിപ്പ്. ഏഴ് ദിവസമാണ് ​ഹാക്കർമാർ ഇതിന് സമയം അനുവദിച്ചിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ സമയം കൊണ്ട് ആവശ്യം അം​ഗീകരിച്ചില്ലെങ്കിൽ ചോദിക്കുന്നവർക്ക് ഡാറ്റ നൽകുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു സിസ്റ്റത്തിൽ വൈറസ് വഴി ഹാക്കിംഗ് ശ്രമം നടന്നതായി ധനമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Related News