നുവൈസീബിൽ മദ്യവും ബിയർ ബോട്ടിലുകളും പിടിച്ചെടുത്തു

  • 26/09/2023


കുവൈത്ത് സിറ്റി: വഴിയാത്രക്കാർക്ക് ശല്യമുണ്ടാക്കുകയും നുവൈസീബ് ഹൈവേയിൽ പൊലീസ് പട്രോളിംഗ് വാഹനവുമായി കൂട്ടിയിടി ഉണ്ടാക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. സംഭവങ്ങൾക്ക് ശേഷം അലി സബാഹ് അൽ സലേം പ്രദേശത്തേക്ക് രക്ഷപ്പെട്ട രണ്ട് പേരാണ് പിടിയിലായത്. ഇറക്കുമതി ചെയ്ത 14 കുപ്പി മദ്യവും ആൽക്കഹോൾ കലർന്ന ബിയറിന്റെ ക്യാനുകളും ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്. 

നുവൈസീബ് ഹൈവേയിൽ രണ്ട് പേർ റോഡിന് നടുവിൽ സ്റ്റണ്ടുകൾ നടത്തുകയും മറ്റ് വാഹനയാത്രക്കാരുടെ ജീവൻ അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടെങ്കിലും സബാഹ് അൽ സലേമിലെത്തുന്നതുവരെ പട്രോളിംഗ് സംഘം അവരെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. അവരുടെ കാർ പിടിച്ചെടുക്കുകയും ആഭ്യന്തര മന്ത്രാലയ ഗാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News