ട്രാഫിക് നിയമലംഘനം; കുവൈത്തിൽനിന്ന് 120 പ്രവാസികളെ നാടുകടത്തി

  • 26/09/2023


കുവൈത്ത് സിറ്റി: രാജ്യത്ത് എട്ട് മാസത്തിനിടെ ട്രാഫിക്ക് അപകടങ്ങളിൽ മരിച്ചത് 225 പേർ മരണപ്പെട്ടതായി കണക്കുകൾ. ഈ വർഷം ആദ്യം മുതൽ സെപ്റ്റംബർ പകുതി വരെ നടന്ന 40,000 വാഹനാപകടങ്ങളിലായി കുവൈത്തി പൗരന്മാരും താമസക്കാരും അടക്കമാണ് 225 പേർക്ക് ജീവൻ നഷ്ടമായത്. 4,500-ലധികം പേർക്ക് പരിക്കേറ്റു. ഈ കാലയളവിൽ ഏകദേശം 3.5 ദശലക്ഷം ട്രാഫിക് ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 120 പ്രവാസികളെ നാടുകടത്തി. അവരിൽ ഭൂരിഭാഗവും ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിനാണ് പിടിക്കപ്പെട്ടത്. 

ചിലർ അവരുടെ ജീവനും റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന വിധം ഗുരുതരമായ നിരവധി നിയമലംഘനങ്ങൾ നടത്തി. വാഹനങ്ങൾ കൂട്ടിയിടിടിച്ച് 35,000-ലധികം അപകടങ്ങളുണ്ടായി. വാഹനം മറിഞ്ഞ് ഏകദേശം 230 അപകടങ്ങൾ, 450 റൺ-ഓവർ അപകടങ്ങൾ, 140 ഇടിച്ചുള്ള അപകടങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിം​ഗ് സംബന്ധിച്ച് ലഭിച്ച ആയിരക്കണക്കിന് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു കൊണ്ട് ഡസൻ കണക്കിന് നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും അധികൃതർ പറഞ്ഞു.

Related News