കുവൈത്തിൽ വമ്പൻ റിക്രൂട്ട്മെന്റ് തട്ടിപ്പ്; നാല് പേർ അറസ്റ്റിൽ

  • 26/09/2023


കുവൈത്ത് സിറ്റി: തട്ടിപ്പ് പ്രവർത്തനങ്ങൾക്കായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നാല് പേർ അറസ്റ്റിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് നടത്തുന്ന നാല് പ്രവാസികൾ അടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ആവശ്യമായ നിയമ നടപടിക്രമങ്ങൾ പാലിച്ച് കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോൺ വിവരങ്ങളും ഉൾപ്പെടെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

അതേസമയം, പൗരന്മാരെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചിരുന്ന ഒരു സാങ്കൽപ്പിക കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വ്യക്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വഞ്ചനയുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും 30-ലധികം കേസുകൾ ഈ വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ഞെട്ടിക്കുന്ന വിവരവും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്നുണ്ടെന്നും പൗരന്മാരും താമസക്കാരും ജാ​ഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

Related News