കുവൈത്ത് മാസ്റ്റർ പ്ലാൻ 2040ന് അം​ഗീകാരം

  • 26/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കുന്ന നാലാമത്തെ കുവൈത്ത് മാസ്റ്റർ പ്ലാൻ 2040ന് അം​ഗീകാരം നൽകി മന്ത്രിസഭ. ഭാവിയിലെ ജനസംഖ്യാ വളർച്ചയ്ക്ക് സമാന്തരമായി നഗര, സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നയങ്ങളിലെ രാജ്യത്തിന്റെ കാഴ്ചപ്പാടും വികസന ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മാസ്റ്റർ പ്ലാൻ. മാസ്റ്റർ പ്ലാൻ സ്വകാര്യ ഭവന നിർമ്മാണത്തിനും നിക്ഷേപങ്ങൾക്കും വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കും ഭൂമിയുടെ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

നാലാമത്തെ മാസ്റ്റർ പ്ലാനിൽ കുവൈത്തിന്റെ നഗര മേഖല, വടക്കൻ സാമ്പത്തിക മേഖല, മൂന്നാമത്തെ തെക്കൻ വ്യവസായ മേഖല, നാലാമത്തെ പടിഞ്ഞാറൻ മേഖല എന്നിവയാണ് ഉൾപ്പെടുന്നതെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ ഷുവാല പറഞ്ഞു. 2040-ലെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മറ്റും യാഥാർത്ഥ്യമാക്കുന്ന തരത്തിലാണ് പുതിയ മാസ്റ്റർ പ്ലാൻ എന്നും അദ്ദേഹം പറഞ്ഞു.

Related News