വനവൽക്കരണം; പദ്ധതികൾക്ക് കുവൈറ്റ് കാബിനറ്റ് അംഗീകാരം

  • 26/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ വനവത്കരണത്തിന്റെ ഭാ​ഗമായി ചില സ്ഥലങ്ങളും പൊതുചത്വരങ്ങളും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കമ്പനികൾ സമർപ്പിച്ച പദ്ധതികൾക്ക് കാബിനറ്റ് അംഗീകാരം നൽകി. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷറീസ് നിരവധി കമ്പനികൾ സമർപ്പിക്കുന്ന പദ്ധതികൾ അം​ഗീകരിക്കണമെന്ന് മന്ത്രിസഭയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് അം​ഗീകരിച്ചാണ് മന്ത്രിസഭ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്.

Related News