അന്താരാഷ്ട്ര ഉത്പന്നങ്ങളുടെ വ്യാജൻ; ഷോറൂം പൂട്ടിച്ച് വാണിജ്യ മന്ത്രാലയം

  • 26/09/2023


കുവൈറ്റ് സിറ്റി : വാണിജ്യ-വ്യവസായ മന്ത്രാലയം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു സ്റ്റോർ പിടിച്ചെടുത്തു, ഷൂസ്, ബാഗുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 3,000 ത്തിലധികം വ്യാജ വസ്തുക്കൾ കണ്ടെത്തി. കമ്പനി ഒരു മാളിലെ ഓഫീസ് അതിന്റെ ആസ്ഥാനമായും വെയർഹൗസായും വില്പനക്കായും വിനിയോഗിക്കുന്നതിനും ഉപയോഗിച്ചു.

കൊമേഴ്‌സ്യൽ കൺട്രോൾ എമർജൻസി ടീമിന്റെ നിരീക്ഷണവും പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ ഓഫീസിൽ റെയ്ഡ് നടത്തിയത്. കട അടച്ചുപൂട്ടി നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണ്.

Related News