പൊതുമേഖലയിലെ ജോലികൾ കുവൈത്തികൾക്ക് മാത്രം; നിർദ്ദേശം സമർപ്പിച്ചു

  • 27/09/2023

 


കുവൈത്ത് സിറ്റി: പൊതുമേഖലയിലെ ജോലികൾ കുവൈത്തി പൗരന്മാർക്ക് മാത്രമാക്കി മാറ്റാൻ ശുപാർശ ചെയ്യുന്നതിനുള്ള നിർദ്ദേശം സമർപ്പിച്ച് ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൺ. ആവശ്യമായ യോഗ്യതയോ അനുഭവപരിചയമോ ഉള്ള ഒരു കുവൈത്തി പോലും അത്തരം ജോലികൾക്ക് അപേക്ഷിച്ചിട്ടില്ലെങ്കിൽ മാത്രമേ പൊതുമേഖലയിൽ ജോലി ചെയ്യാൻ പ്രവാസി തൊഴിലാളികളുമായി കരാർ അനുവദിക്കാവൂ എന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

സമാനമായ ജോലികൾ ചെയ്യുന്ന കുവൈത്തി ജീവനക്കാരുടെ ശമ്പളത്തേക്കാൾ ഉയർന്ന വേതനം ഈ തൊഴിലാളികൾക്ക് നൽകരുത്. അതേസമയം, അതേസമയം, വിരമിച്ചവർക്കുള്ള ആരോഗ്യ ഇൻഷുറൻസിനായി മന്ത്രാലയവും ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയും ഒപ്പിട്ട കരാറിന്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് എംപി ഫയീസ് അൽ ജോംഹൂർ ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദിക്ക് പാർലമെന്ററി ചോദ്യങ്ങൾ സമർപ്പിച്ചു. ഗുണഭോക്താക്കളുടെ എണ്ണം, കരാർ നടപ്പാക്കിയ സമയം മുതൽ ഇന്നുവരെ പ്രതിവർഷം നൽകിയ ആനുകൂല്യങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ചോദിച്ചിട്ടുള്ളത്.

Related News