ഷുവൈഖിൽ കാലഹരണപ്പെട്ട 377 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

  • 27/09/2023


കുവൈത്ത് സിറ്റി: വാണിജ്യ മേഖലയിലെ വഞ്ചനകൾ ചെറുക്കുന്നതിനും ഉപഭോക്താക്കളഉടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും സുപ്രധാന നടപടികൾ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. വ്യാപകമായ പരിശോധനകളാണ് അധികൃതർ നടത്തുന്നത്. ഷുവൈഖ് ഇൻഡസ്ട്രിയൽ സോണിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ മാർക്കറ്റുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ഇവിടെ നിന്ന് പിടിച്ചെടുത്തു. 

ഏകദേശം 377 കിലോഗ്രാം വരുന്ന വിവിധതരം ഭക്ഷ്യവസ്തുക്കളാണ് കണ്ടുകെട്ടിയത്. കൊമേഴ്‌സ്യൽ കൺട്രോൾ എമർജൻസി ടീം നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിന് ശേഷമാണ് ഓപ്പറേഷൻ നടത്തിയത്. നിയമലംഘകർക്കെതിരെ നിലവിൽ നിയമനടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്റെ ഈ നിർണായക നടപടി വിപണിയിലെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ​ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടാണെന്നും അധികൃതർ വിശദീകരിച്ചു.

Related News