ബാച്ചിലർമാർക്ക് താമസസൗകര്യം; പ്രവാസി അൽ ഷരീഫ് അറസ്റ്റിൽ

  • 27/09/2023


കുവൈത്ത് സിറ്റി: പ്രവാസി ബാച്ചിലർമാർക്കായി വാടകമുറികളും അപ്പാർട്ട്‌മെന്റുകളും മാറ്റി വാടകയ്‌ക്ക് കൊടുത്തിരുന്ന പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ എമർജൻസി ടീമും സ്വകാര്യ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ താമസിക്കുന്ന ബാച്ചിലേഴ്‌സിന്റെ പ്രശ്‌നത്തെ പരിഹരിക്കുന്നതിനുള്ള കമ്മിറ്റിയും ചേർന്നാണ് ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസിയെ പിടികൂടിയത്. അൽ ഷരീഫ് എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെയും അന്വേഷണ വകുപ്പിന്റെയും സഹകരണത്തോടെ ഈ ബംഗ്ലാദേശി പ്രവാസിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്ന് ടീം ലീഡർ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് ശേഷം കുവൈത്തിലെ മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും വൈദ്യുതി-ജല മന്ത്രാലയത്തിന്റെ ചട്ടങ്ങളും ഇയാൾ ലംഘിച്ചതായി കണ്ടെത്തി. സാൽമിയയിലെ നിരവധി വസ്തുവകകളിലെ പ്രവാസികളുടെ നീക്കങ്ങൾ നിരീക്ഷിച്ചതായി ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അൽ സബാൻ കൂട്ടിച്ചേർത്തു.

Related News