മദ്യ നിർമ്മാണം; കുവൈത്തിൽ 12 പ്രവാസികൾ പിടിയിൽ

  • 27/09/2023


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ 12 ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. മദ്യം ഉൽപ്പാദിപ്പിക്കാൻ സജ്ജീകരിച്ച ആറ് സംവിധാനങ്ങളും എൻഫോഴ്സ്മെന്റ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, വീട്ടിലുണ്ടാക്കിയ മദ്യത്തിന്റെ 7854 കുപ്പികൾ, ആറ് കണ്ടെയ്നറുകൾ, ഫെർമന്റേഷന് ഉപയോഗിക്കുന്ന 116 ബാരലുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News